07:12am 08 September 2026
NEWS
കോട്ടയത്ത് യുവതിയെ നഴ്സ് ലൈം​ഗികപീഡനത്തിനിരയാക്കി
30/01/2026  01:09 PM IST
nila
കോട്ടയത്ത് യുവതിയെ നഴ്സ് ലൈം​ഗികപീഡനത്തിനിരയാക്കി

പാലാ: ഭർതൃപിതാവിനെ പരിചരിക്കാൻ വീട്ടിലെത്തിയ മെയിൽ ഹോം നഴ്സ് യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി. പാലായിലെ വ്യാപാരസ്ഥാപന ഉടമയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. 2024 ജൂലൈയിലാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം മാനസികമായി തളർന്നതിനാൽ ഇപ്പോഴാണ് പരാതി നൽകാൻ കഴിഞ്ഞതെന്നും യുവതി വ്യക്തമാക്കുന്നു.

 പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്ത് മെയിൽ നഴ്സ് ജൂസ് നൽകി മയക്കിയെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. നഴ്സ് വീട്ടിൽ താമസിച്ചാണ് ഭർതൃപിതാവിനെ പരിചരിച്ചിരുന്നത്. സംഭവത്തിനു പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഇതോടൊപ്പം, ഭർത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയിൽ ഉണ്ട്. പ്രതികൾ ഇരുവരും നിലവിൽ ഒളിവിലാണെന്നും, അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img